Wednesday, August 28, 2024
HomeANCHUTHENGUമുതലപ്പൊഴി : ട്രഡ്ജിങ് മന്ദഗതിയിലെന്ന് അവലോകന യോഗത്തിൽ വിമർശനം.

മുതലപ്പൊഴി : ട്രഡ്ജിങ് മന്ദഗതിയിലെന്ന് അവലോകന യോഗത്തിൽ വിമർശനം.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ ട്രഡ്ജിങ് മന്ദഗതിയിലെന്ന് അവലോകന യോഗത്തിൽ വിമർശനം.

ഇതോടെ, മുതലപ്പൊഴിയിൽ ഡ്രഡ്‌ജിങ് വേഗത്തിലാക്കാൻ വീണ്ടും അദാനി പോർട്‌സ് അധികൃതരോട് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ഇതിനായി സക്‌ഷൻ ഡ്രഡ്‌ജർ എത്തിക്കാനും നിർദേശിച്ചു. ബുധനാഴ്‌ച ചേർന്ന അവലോകന യോഗത്തിലായിരുന്നു നിർദ്ദേശം.

മത്സ്യത്തൊഴി ലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാനായി ചാനലിൽ അഞ്ചു മീറ്റർ ആഴം വേണം. ഇപ്പോൾ നടക്കുന്ന ഡ്രഡ്‌ജിങ് മന്ദഗതിയിലാ ണെന്ന് യോഗം വിലയിരുത്തി. മഴക്കാലത്തിന് മുമ്പ് ഡ്രഡ്‌ജിങ് പൂർത്തിയാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്.

വിഴിഞ്ഞത്തേക്ക് കല്ല് കൊണ്ടുപോകുന്നതിന് മുതലപ്പൊഴി യിൽ വാർഫ് നിർമിക്കാൻ അദാനി കമ്പനി പുലിമുട്ട് മുറിച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ദിവസം ഡ്രഡ്‌ജിങ്ങി ലൂടെയുള്ള മണൽ നീക്കം രേഖപ്പെടുത്താനും ആഴ്‌ചയിൽ അവലോകനയോഗം നടത്താനും ഹാർബർ എൻജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി.

ചീഫ് എൻജിനിയർ ഇതുസംബന്ധിച്ച് റിപ്പോർട്ട് വകുപ്പിന് നൽകണം. മന്ത്രിക്ക് പുറമേ അദാനി പോർട്‌സിനെ പ്രതിനീധികരിച്ച് സുശീൽനായർ, ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള, ചീഫ് എൻജിനിയർ ജോമോൻ കെ ജോർജ്, മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES