Saturday, August 24, 2024
HomeANCHUTHENGUമുതലപൊഴി ദുരന്തം : കാണാതായവർക്കായുള്ള തെരച്ചിലിനായി ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളെത്തി. (വീഡിയോ)

മുതലപൊഴി ദുരന്തം : കാണാതായവർക്കായുള്ള തെരച്ചിലിനായി ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളെത്തി. (വീഡിയോ)

കഴിഞ്ഞ ദിവസമുണ്ടായ ബോട്ട് അപകടത്തിൽപ്പെട്ട് അഞ്ചുതെങ്ങ് മുതലപൊഴിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. ഇതിനായി ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളെത്തി.

രാവിലെയോടെ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിൽ കാണാതായവർ കുടിങ്ങികിടക്കുന്നതായി സംശയിക്കുന്ന മത്സ്യബന്ധന വല കയർകെട്ടി മുതലപൊഴി തുറമുഖത്തുനിന്നും പാലത്തിന്റെ ഭാഗത്തേയ്ക്ക് വലിച്ചു കയറ്റുവാൻ ശ്രമം നടത്തിയെങ്കിലും കയർ പൊട്ടിയതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു.

നിലവിൽ തുറമുഖത്തുനിന്നും പ്രദേശവാസികളായ മത്സ്യതൊഴിലാളികളുടെകൂടി സഹായത്തോടെ വല കടലിലേയ്ക്ക് തന്നെ കെട്ടി വലിച്ചു നീക്കുവാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രകാരം ഇനി മൂന്നോളം പേരെയാണ് കണ്ടെത്താനായുള്ളത്.

വീഡിയോ :

https://youtu.be/8lOHniArZsI

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES