പെരുമാതുറയിൽ പതിനേഴുകാരൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സുഹൃത്തുക്കൾ മയക്കുമരുന്നു നൽകിയതാണെന്ന് പരാതിയുമായ് മാതാവ് രംഗത്ത്.
പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് ഇന്നു വെളുപ്പിന് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയതതായ് കുടുംബം പറയുന്നു.
തുടർന്ന് ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
വീട്ടിലെത്തിയ ഇർഫാൻ അസ്വസ്തതകൾ പ്രകടിപ്പിക്കുകയും പലതവണ ഛർദ്ദിയ്ക്കുകയും ചെയ്തതായ് കുടുംബം പറയുന്നു. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ തന്നോട് പറഞ്ഞതായി മാതാവ് റജുല പറയുന്നു.
ഇർഫാനെ വീട്ടുകാർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും, ഏതോ ലഹരി ഉപയോഗിച്ചതായി ഇവർ ഡോക്ടറോടു സൂചിപിയ്ക്കുകയുണ്ട് ചെയ്തതായ് മാതാവ് പറയുന്നു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും ഇർഫാന് മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം പെരുമാതുറ ജുമാ മസ്ജിദിൽ ഖബറടക്കി. കഠിനംകുളം പോലീസ് അന്വേഷണമാരംഭിച്ചു.

