Saturday, August 31, 2024
HomeANCHUTHENGUപാലം പണിയേണ്ടിടത്ത് ലക്ഷങ്ങൾ ചിലവഴിച്ച് ബോട്ട് ജെട്ടി നിർമ്മാണം : അഞ്ചുതെങ്ങ് കായിക്കര കടവ് പാലം...

പാലം പണിയേണ്ടിടത്ത് ലക്ഷങ്ങൾ ചിലവഴിച്ച് ബോട്ട് ജെട്ടി നിർമ്മാണം : അഞ്ചുതെങ്ങ് കായിക്കര കടവ് പാലം ജലരേഖയാകുന്നു.

അഞ്ചുതെങ്ങ് – വക്കം, കായിക്കര കടവ് പാലം ജലരേഖയാകുന്നു. നിലവിൽ പാലം പണിയേണ്ടിടത്ത് ലക്ഷങ്ങൾ ചിലവഴിച്ച് ബോട്ട് ജെട്ടി നിർമ്മാണം തകൃതിയായ് നടത്തുന്നത്.

ഇതോടെ അഞ്ചുതെങ്ങിന്റെ ചിരകാല സ്വപനമായ കായിക്കര കടവ് പാലമെന്ന പ്രദേശവാസികളുടെ ആവിശ്യമാണ് പരിഹരിക്കപ്പെടാതെ പോകുന്നത്. പാലം പണിയേണ്ട സ്ഥലത്ത് പുരോഗമിക്കുന്നു ബോട്ട് ജെട്ടി നിർമ്മാണം, അഞ്ചുതെങ്ങ് കായിക്കര – വക്കം സ്വദേശികൾ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ്.

അഞ്ചുതെങ്ങ് കായിക്കര – വക്കം ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പാര്‍വതി പുത്തനാറിന് കുറുകെ നിര്‍മിക്കുമെന്ന് വാഗ്ധാനം നൽകിയ അഞ്ചുതെങ്ങ് കായിക്കര കടവ് പാലം നിർമ്മിയ്ക്കേണ്ട കടവിലാണ് ഇപ്പോൾ യാതൊരു ദീർഘവീക്ഷണവുമില്ലാതെ ലക്ഷങ്ങൾ ചിലവവഴിച്ച് ബോട്ട് ജെട്ടി നിർമ്മാണം പുരോഗമിക്കുന്നത്. ഉൾനാടൻ ജലഗതാഗ വർഷങ്ങൾക്ക് മുൻപ് ഇവിടെ മൊബൈൽ ജട്ടി സ്ഥാപിച്ചിരുന്നു. എന്നാൽ ഈ സംവിധാനം ഒരു തവണപോലും പ്രയോഗപ്പെടുത്തുവാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല, തന്മൂലം ലക്ഷങ്ങളാണ് കായിക്കര കടവിൽ തുരുമ്പെടുത്ത് നശിച്ചത്. ഇതേ മേഖലയിലാണ് ഇപ്പോൾ വീണ്ടും ജെട്ടി നിർമ്മാണം പുരോഗമിക്കുന്നത്.

നിലവിൽ ഉയരമുള്ള കോൺക്രീറ്റ് പില്ലറുകൾ കടവിൽ യന്ത്ര സഹായത്തോടെ ഉറപ്പിക്കുന്ന പണികളാണ് നടന്നുവരുന്നത്. ഇതിനോടകം ഇത്തരത്തിൽ എട്ടോളം പില്ലറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ നിർമ്മാണ പ്രവർത്തികളാകട്ടെ, പാലം പണിയ്ക്കായ് നിശ്ചയിക്കപ്പെട്ട പ്രദേശത്തുമാണ്.

സ്ഥലമേറ്റെടുപ്പിനുള്ള അതിരുകല്ല് നാട്ടല്‍ പ്രക്രിയകൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞും പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിയ്ക്കാത്തതിൽ പ്രാദേശവാസികളിൽ അമർഷം പുകയുന്നതിനിടെയാണ് പ്രദേശവാസികളെ ഒന്നടങ്കം ആശങ്കയിലാക്കി പാലം പണിയുവാൻ കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് ലക്ഷങ്ങളുടെ ബോട്ട് ജെട്ടി നിർമ്മാണം നടത്തുന്നത്.

അഞ്ചുതെങ്ങ് കായിക്കര കടവ് പാലം നിര്‍മാണത്തിന് 2017-18 ലെ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 25 കോടിയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്ന് 5.5 കോടിയുടെ സാമ്പത്തിക അനുമതിയും അനുവദിച്ചു. പുതിയ പാലത്തിന് 222 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും ഉണ്ട്. 1.5 മീറ്റര്‍ വീതം ഇരുവശങ്ങളിലുമായി നടപ്പാതയും പാലത്തിലുണ്ടാകുമെന്നാണ് അധികൃതർ പറഞ്ഞത്.

മഹാകവി കുമാരൻ ആശാന്റെ ജന്മ നാടായ അഞ്ചുതെങ്ങിനെയും ദീര ദേശാഭിമാനി വക്കം ഖാദറിന്റെ നാടുമായവക്കത്തിനെയും ബന്ധിപ്പിക്കുവാൻ പാലം നിർമ്മിക്കുമെന്ന് ഇരുമുന്നണികളുടെയും ഇലക്ഷന് വാഗ്‌ദാനമാണ് ഇപ്പോഴുത്തെ ജെട്ടി നിർമ്മാണത്തിലൂടെ ജലരേഖയായ് മാറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES