ചിറയിൻകീഴ് കല്ലറവിളാകം സ്വദേശി സുജിത്ത് (40) ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
വലിയകട സ്വദേശി ശിവകുമാറിന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടം. കുഴഞ്ഞുവീണ സുജിത്തിനെ രക്ഷിക്കാനായികൂടെ ജോലി ചെയ്തിരുന്ന ജിനിൽ ശ്രമിച്ച എങ്കിലും സുജിത്ത് വെള്ളത്തിൽ താഴ്ന്നുപോകുകയായിരുന്നു.
തുടർന്ന്, ജിനിലിനെ കരയിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി മൃതദേഹം കരക്കെടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

