വിവാഹ ക്ഷണക്കത്ത്മായ് പോയ അഞ്ചുതെങ്ങ് താഴംപള്ളി സ്വദേശിയായ നവ വരൻ ട്രെയിൻ തട്ടി മരിച്ചു. താഴംപള്ളി കലാശവീട്ടിൽ വിൻസന്റ് സിറിൽ (36) നെയാണ് ട്രെയിൻതട്ടി മരണപ്പെട്ടത്.
ഈ മാസം 17ന് വിവാഹം നിശ്ചയിച്ച യുവാവാണ് മരണപ്പെട്ടത്. പുലർച്ചെ കൊല്ലത്ത് വിവാഹം പറയാൻ പോകവേ ചിറയിൻകീഴ് റയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു അപകടം. അച്ഛൻ സിറിൽ, അമ്മ പുഷ്പമ്മ .സഹോദരങ്ങൾ സിൽവി റോസ്, റൈഗൻ

