Saturday, August 31, 2024
HomeANCHUTHENGUനെടുങ്ങണ്ട ഒന്നാം പാലം എസ്എൻഡിപി ശാഖാ യോഗം കുടുംബസമ്മേളനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

നെടുങ്ങണ്ട ഒന്നാം പാലം എസ്എൻഡിപി ശാഖാ യോഗം കുടുംബസമ്മേളനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് നെടുങ്ങണ്ട ഒന്നാം പാലം എസ്എൻഡിപി ശാഖാ യോഗം കുടുംബസമ്മേളനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ വിഷ്ണു ആർ പ്രസാദിൻ്റെ അധ്യക്ഷതയിൽ വനിതാ സംഘം യൂണിയൻ കോ : ഓർഡിനേറ്റർ രമണി ടീച്ചർ വക്കം മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ നിർധന രോഗികൾക്കു യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള തുടർ ചികിൽസാധന സഹായം യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ മക്കൾക്കു യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള ഷീൽഡും മെഡലുകളും ഉപഹാരങ്ങളും, ശാഖാതലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡുകളും അഞ്ജന വിനോദ് , ആർ.രാഹുൽ രാജ്, സച്ചു സജീവ്, എസ്.കൃഷ്ണ, ആദിത്യ.ബി എന്നിവർക്കു യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ എന്നിവർ സമ്മാനിച്ചു.

വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ലതിക പ്രകാശ്, സെക്രട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി, ലോഹിദാസ് ടിപിലാൻ്റ്, എസ്എൻഡിപി യോഗം മുൻ താലൂക്ക് യൂണിയൻ കൗൺസിലർശിവദാസൻ കടയ്ക്കാവൂർ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എസ്.സജീവ് വലിയപുരയ്ക്കൽഎന്നിവർ പ്രസംഗിച്ചു. ശാഖാ യോഗം ഭരണ സമിതി തിരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം നടത്താനും വനിതാ സംഘം മൈക്രോ ഫിനാൻസ് യൂണിറ്റുകൾ പുതിയതായി രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES