Saturday, August 24, 2024
HomeANCHUTHENGUനെടുങ്ങണ്ട ബിഎംഎസ് ഓട്ടോ ടാക്സി മസ്ദൂർ സംഘം വാർഷികാഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു.

നെടുങ്ങണ്ട ബിഎംഎസ് ഓട്ടോ ടാക്സി മസ്ദൂർ സംഘം വാർഷികാഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് നെടുങ്ങണ്ട ഓട്ടോ ടാക്സി മസ്ദൂർ സംഘം ബിഎംഎസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഷികാഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു.

ഒന്നാംപാലം ടാക്സി സ്റ്റാൻഡിൽ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടികൾ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ്‌ കുഞ്ഞുമോൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ അനിൽ കുമാറിന്റെ അധ്യക്ഷതെയിൽ ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി രമണൻ സ്വാഗതവും സുരേഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

തുടർന്ന് ചിറയിൻകീഴ് മേഖല സെക്രട്ടറി രാജേഷിന്റെ സാന്നിധ്യത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ അനിൽ കുമാർ, വൈസ് പ്രസിഡന്റ് സുരേഷ്, സെക്രട്ടറി രമണൻ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്‌, എന്നിവരെ യോഗം തിരഞ്ഞെടുത്തു.

തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES