അഞ്ചുതെങ്ങിലെ കഥാപ്രസംഗ മഹോത്സവത്തിന് തിരിതെളിഞ്ഞു.
അഞ്ചുതെങ്ങ് മാമ്പള്ളി സെൻറ് അലോഷ്യസ് എൽപി സ്കൂളിൽ വച്ച് നടന്ന കഥാപ്രസംഗ മഹോത്സവം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയിൽ സാമൂഹ്യ നവോത്ഥാനത്തിൽ കഥാപ്രസംഗ കലയുടെ ആചാര്യൻ വി സാംബശിവൻ നൽകിയിട്ടുള്ള സംഭാവനകൾ അനുസ്മരിച്ചു.
“കഥകളതിസാഗരം കഥാപ്രസംഗ മഹോത്സവം” എന്ന പേരിൽ കേരള സംഗീത നാടക അക്കാദമിയുടെയും പിറവി കൂട്ടായ്മയുടെയും, എസ്എസ് നടനസഭയും സംയുക്തമായ് സംഘടിപ്പിക്കുന്ന
പരിപാടി നവംബർ 17 മുതൽ 20 വരെയാണ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം ഫ്രാൻസിസ്. ടി.മാവേലിക്കര,ഹെഡ്ലോഡ് ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്,ഫാദർ ജസ്റ്റിൻ ജൂഡ് എന്നിവർ പങ്കെടുത്തു.


