Friday, August 30, 2024
HomeKERALAഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ നൽകിതുടങ്ങും.

ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ നൽകിതുടങ്ങും.

ഈ വര്‍ഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ നൽകിതുടങ്ങും.
ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അന്നേദിവസം തന്നെ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.

▪️ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളില്‍ എ.എ.ഐ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ വിതരണം നടത്തും.

▪️ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളില്‍ പി.എച്ച്‌.എച്ച്‌(പിങ്ക്) കാര്‍ഡുടമകള്‍ക്കും

▪️ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുടമകള്‍ക്കും.

▪️സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും

▪️സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും. സെപ്റ്റംബര്‍ 4, 5, 6, 7 എന്നീ തീയതികളില്‍ നിശ്ചയിക്കപ്പെട്ട തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും കിറ്റ് വാങ്ങാവുന്നതാണ്.

സെപ്റ്റംബര്‍ 4 ഞായറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും.

സെപ്റ്റംബര്‍ 7-ാം തീയതിക്കു ശേഷം സൗജന്യ ഭക്ഷിക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല.

എല്ലാ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ കൈപ്പറ്റാന്‍ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

1 കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
2 മില്‍മ നെയ്യ് 50 മി.ലി.
3 ശബരി മുളക്‌പൊടി 100 ഗ്രാം
4 ശബരി മഞ്ഞള്‍പ്പൊടി100 ഗ്രാം
5 ഏലയ്ക്ക 20 ഗ്രാം
6 ശബരി വെളിച്ചെണ്ണ 500 മി.ലി.
7 ശബരി തേയില 100 ഗ്രാം
8-ശര്‍ക്കരവരട്ടി / ചിപ്‌സ് 100 ഗ്രാം
9 ഉണക്കലരി 500 ഗ്രാം
10 പഞ്ചസാര 1 കി. ഗ്രാം
11 ചെറുപയര്‍ 500 ഗ്രാം
12 തുവരപ്പരിപ്പ് 250 ഗ്രാം
13 പൊടി ഉപ്പ് 1 കി. ഗ്രാം
14 തുണി സഞ്ചി ഒരെണ്ണം.

എന്നിങ്ങനെ 14 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES