അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തും കൃഷിഭവന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണചന്തയ്ക്ക് തുടക്കമായി.
ഓണചന്തയുടെ ഉൽഘാടനം
മാമ്പള്ളി -നെടുങ്ങണ്ട മത്സ്യ സംഘത്തിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.
ചടങ്ങിൽ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബി എൻ സൈജുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ജോസഫിൻ മാർട്ടിൻ, സിഡിഎസ് ചെയർപേഴ്സൺ ശ്യാമപ്രകാശ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ മേരി ആൽബിൻ, കാർഷിക വികസനസമിതി അംഗം, സ്കന്ദകുമാർ എന്നിവർ ആശംസകൾ നേർന്നു.
സെപ്റ്റംബർ 4 മുതൽ 7 വരെ സംഘടിപ്പിക്കുന്ന ഓണചന്തയിൽ കർഷകരിൽ നിന്ന് 10% കൂടുതൽ വില നൽകി നേരിട്ട് സംഭരിച്ച
നാടൻ പച്ചകറികൾ 30% മുതൽ വിലക്കുറവിൽ വിൽപ്പന നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.



