നന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ ഒന്നാം വാർഷികാഘോഷവും ഇന്ന്.
ഇന്ന് (2022 സെപ്റ്റംബർ 4-ന് വൈകുന്നേരം 4 മണിക്ക്) കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഓപ്പൺ എയർ ഹാളിൽവെച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഉൽഘാടനം ആറ്റിങ്ങൽ പാർലമെന്റ് അംഗം അടൂർ പ്രകാശ് ഉൽഘാടനം ചെയ്യും.
ചടങ്ങിൽ നിർദ്ധന കുടുംബങ്ങളിലെ കിടപ്പുരോഗികൾക്കും നിരാലംബർക്കും സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യും.
കൂടാതെ, മുൻ പ്രവാസികൾക്കും നിർദ്ധനരായ അമ്മമാർക്ക് കൈനീട്ടം, കിടപ്പ് രോഗികൾക്ക് ചികിത്സാ സഹായം, സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം, മുൻ പ്രവാസികളെ ആദരിക്കൽ, ഉന്നത വിജയം നേടിയ വിദ്യാർത്ഥി കൾക്ക് ആദരവും ക്യാഷ് പ്രൈസ് വിതരണം, കായിക്കര AMGLPS- ലെ LKG UKG അധ്യാപകർക്ക് പ്രോത്സാഹന സമ്മാനം തുടങ്ങിയ ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്.
കൂട്ടായ്മ അംഗമായ തമ്പിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ, ലൈജു (അഞ്ചുതെങ്ങു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), വാവസുരേഷ്, പ്രദീപ് കുമാർ, വിഷ്ണു ഭക്തൻ, ചന്ദ്രദാസ് (അഞ്ചുതെങ്ങ് CI ), ആശ HM കായിക്കര AMGLPS, ഫസീല HM നെടുങ്ങണ്ട MMMGLPS, ജയശ്രീരാമൻ (ബ്ലോക്ക് മെമ്പർ ), സജിസുന്ദർ (നാലാം വാർഡ് മെമ്പർ ), ദിവ്യാഗണേഷ് (മൂന്നാം വാർഡ് മെമ്പർ ), സരിത (രണ്ടാം വാർഡ് മെമ്പർ )
മലയാളം സിനിമ -സീരിയൽ അഭിനയത്രിയും ഏഷ്യാനെറ്റ് കുടുംബ വിളക്ക് ഫെയിം ശരണ്യ ആനന്ദ് (വേദിക ) നന്മ പ്രവാസി കൂട്ടായ്മയുടെ വാർഷിക ഓണാഘോഷ പരിപാടിയിൽ ആശംസകൾ അർപ്പിക്കുകയും ചെയ്യും.

