ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള അഞ്ചുതെങ്ങ് ജലോത്സവത്തിന് മീരാൻ കടവിൽ “ഓണ പതാക” ഉയർത്തിയതോടെ തുടക്കമായി.
ഇന്ന് രാവിലെ മീരാൻ കടവ് പാലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി ആർഎസ് ഗാന്ധി പതാക ഉയർത്തി.
കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റും സംയുക്തമായാണ് അഞ്ചുതെങ്ങ് ജലോത്സവം
സംഘടിപ്പിക്കുന്നത്.
പരിപാടികളുടെ ഭാഗമായി വൈകുന്നേരം 6:30 ന് ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉത്രാടസദ്യ – ഉൽഘാടന സമ്മേളനം ഉൽഘാടനം ചെയ്യും.
29, 30, 31, സെപ്തംബർ ഒന്നുവരെ തുടരും. സംസ്ഥാനതല മലയാളി മങ്ക മത്സരം, കയാക്കിങ് പ്രദർശനം, നാടകം, ഗാനമേള, കഥാപ്രസംഗം, മ്യൂസിക് ഫ്യൂഷൻ, പ്രഭാഷ ണം, ആദരിക്കൽ തുടങ്ങിയ പരിപാടികൾ ജലോത്സവ ത്തോടനുബന്ധിച്ച് നടക്കും.

