ജലോത്സവ ട്രസ്റ്റ് ചെയർമാൻ ബിഎൻ സൈജുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗം ജയ,അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം ഡോൺ ബോസ്കോ, ജലോത്സവ സ്വീകരണ കമ്മറ്റി ചെയർമാൻ വിപിൻ ചന്ദ്രപാൽ, ജലോത്സവ സംഘടക സമിതി കൺവീനർ സിന്റിൽ സിപിഐ(എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺ ചന്ദ്ര, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പഴയനട വിശാഖ്, സാമൂഹ്യപ്രവർത്തകനായ് അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ പങ്കെടുത്തു.
29, 30, 31, സെപ്തംബർ ഒന്നുവരെ തുടരും. സംസ്ഥാനതല മലയാളി മങ്ക മത്സരം, കയാക്കിങ് പ്രദർശനം, നാടകം, ഗാനമേള, കഥാപ്രസംഗം, മ്യൂസിക് ഫ്യൂഷൻ, പ്രഭാഷ ണം, ആദരിക്കൽ തുടങ്ങിയ പരിപാടികൾ ജലോത്സവ ത്തോടനുബന്ധിച്ച് നടക്കും.

