Sunday, September 1, 2024
HomeINFORMATIONS & PROJECTSപ്രധാൻ മന്ത്രി ഫസൽ ഭീമാ യോജന (PMFBY)

പ്രധാൻ മന്ത്രി ഫസൽ ഭീമാ യോജന (PMFBY)

രാജ്യത്തെ കർഷകർക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി ഫസൽ ഭീമാ യോജന.

കുറഞ്ഞ പ്രീമിയം നിരക്കിൽ കൂടുതൽ ഇൻഷുറൻസ് പരിരക്ഷ എന്നതാണ് പദ്ധതിയുടെ ആകർഷണം. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 50 ശതമാനം കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് നിലവിൽ സർക്കാരിന്റെ ലക്ഷ്യം.

പദ്ധതിയുടെ നടത്തിപ്പുകാരായി വരുന്നത് കേന്ദ്ര സർക്കാരും ഇൻഷുറൻസ് കമ്പനികളുമാണ്. 1999 മുതൽ നിലവിലുള്ള വിള ഇൻഷുറൻസ് പദ്ധതി പരിഷ്‌കരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് പദ്ധതിയുടെ ആനുകുല്യം ലഭിക്കുന്നവയിൽ മനുഷ്യനിർമിത ദുരന്തങ്ങൾ ഉൾപ്പെട്ടിട്ടില്ല എന്നതാണ്

പ്രകൃതി ദുരന്തം മൂലം ഉണ്ടാകുന്ന കൃഷി നാശം മുതലായവയുടെ ചിത്രം സ്മാർട്ട് ഫോണുകളിൽ പകർത്തി അപ്ലോഡ് ചെയ്താൽ ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിക്കും. അടിയന്തരമായി പ്രശ്‌നം വിലയിരുത്തി വേഗത്തിൽ കർഷകന് നഷ്ട പരിഹാരം ലഭിക്കുകയും ചെയ്യും.

പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പ്രീമിയമായി സർക്കാർ നൽകുന്ന സബ്സിഡിക്ക് പരിധിയുണ്ടാകില്ല. പ്രീമിയം നിരക്കിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥ ഒഴിവാക്കും. വായ്പകൾ എടുത്തവർക്കും അല്ലാത്തവർക്കും വിള ഇൻഷുറൻസ് ലഭിക്കും. കർഷകർ അടയ്‌ക്കുന്ന പ്രീമിയത്തിനുശേഷം സർക്കാർ അടയ്‌ക്കേണ്ട തുക 90 ശതമാനമാണെങ്കിൽപ്പോലും അത് നൽകും. ഇൻഷുറൻസ് പ്രകാരം ഉറപ്പുനൽകിയിരിക്കുന്ന മുഴുവൻ തുകയും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

▪️പദ്ധതിയിലേക്ക് അപേക്ഷിക്കാൻ.

അപേക്ഷിക്കുന്നതിനായി ആദ്യം agri-insurance.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കണം. അതിന് ശേഷം കർഷകന്റെ പേര്, വിലാസം, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക. വസ്തു, ബാങ്ക് വിശദാംശങ്ങൾ കൂടി നൽകേണ്ടതാണ്. എന്നിട്ട്് സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES