Monday, September 2, 2024
HomeAATINGALഎക്സൈസ് ഡിവിഷന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ ലഹരിക്കെതിരെ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

എക്സൈസ് ഡിവിഷന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ ലഹരിക്കെതിരെ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

എക്സൈസ് ഡിവിഷന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ ലഹരിക്കെതിരെ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. സംസ്ഥാന എക്സൈസ് വകുപ്പ് തിരുവനന്തപുരം ഡിവിഷന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് മുക്ത കേരളം രണ്ടാംഘട്ട പ്രചാരണ കർമ്മ പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ക്യാമ്പയിന്റെ ഭാഗമായി അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ “വിമുക്തി ട്രോഫി” എന്ന പേരിലാണ് സേവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2022 സംഘടിപ്പിച്ചത്.

തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബാബു വർഗ്ഗീസ് ടൂർണമെന്റ്ന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ യു ഷാനവാസ് അധ്യക്ഷതവഹിച്ചു.

പരിപാടിയിൽ അഞ്ചുതെങ്ങ് ഇടവക വികാരി ലൂസിയാൻ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES