Thursday, August 29, 2024
HomeANCHUTHENGUകായിക്കര പ്രവാസി കൂട്ടായ്മ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു.

കായിക്കര പ്രവാസി കൂട്ടായ്മ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു.

സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധനേടിയ അഞ്ചുതെങ്ങ് കായിക്കര പ്രവാസി കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു.

ആശാൻ സ്മാരകത്തിൽ വച്ച് സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടികളുടെ ഉൽഘാഠനം ചിറയിൻകീഴ് MLA വി ശശി നിർവഹിച്ചു, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സുപ്രസിദ്ധ സിനിമാതാരം പ്രേമം കുമാർ മുഖ്യഅതിധിയായെത്തി. ചടങ്ങിൽ ശിവഗിരി മഠം ബ്രഹ്മശ്രീ വിദ്യാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.

തുടർന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. കൂടാതെ കായിക്കരയിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കലും വിദ്യാർത്ഥി കൾക്ക് പഠന സാമഗ്രികളും വിതരണം ചെയ്തു.

യോഗത്തിൽ വർക്കല ഡിവൈഎസ്പി നിയാസ്, ഡോക്ടർ ഭുവനചന്ദ്രൻ, കവി കായിക്കര അശോകൻ, അഞ്ചുതെങ്ങ് പോലീസ് സിഐ ചന്ദ്രദാസ് എസ്, സെൻസർ ബോർഡ് അംഗം അനിൽ പ്ലാവോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ ശ്രീരാമൻ, വാർഡ് മെമ്പർമാരായ ദിവ്യ ഗണേഷ്, സജി സുന്ദർ, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES