മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. 2022 – 2023 സംസ്ഥാന ഫിഷറീസ് വകുപ്പു മുഖേനയാണ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് സിവിൽ സർവ്വീസ് ഐഐ ടി, എൻഐടി പരിശീലനം നൽകുന്നത്.
ഒരു വർഷത്തെ റസിഡനഷ്യൽ എൻട്രസ് കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ഫിഷറീസ് മത്സ്യഭവൻ ഓഫീസുക ളിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷാഫോറം 19/07/2022 തീയതിക്കു മുമ്പായി മത്സ്യഭവൻ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി തലത്തിൽ ഫിസിക്സ് / കെമിസ്ട്രി , ബയോളജി വിഷയങ്ങൾക്ക് 85 % മാർക്കോടെ വിജയി ച്ചതോ മുൻവർഷം നടത്തിയ NEET പരീക്ഷയിൽ 40 % മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ അപേക്ഷിക്കാവുന്നതാണ്.
ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ .

