Wednesday, August 21, 2024
HomeKERALAപ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്.

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വി.എസ്.എസ്.സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയുടെ സമാപന റാലിയുടെ ഭാഗമായി അവിടെ നടക്കുന്ന സമ്മേളനത്തിൽ ഉച്ചയ്ക്ക് 12 മുതൽ ഒരു മണിവരെ പ്രധാനമന്ത്രി പങ്കെടുക്കും.

ഇന്ത്യയുടെ അഭിമാനപദ്ധതിയായ ഗഗൻയാൻ യാത്രികരെയും ഇന്ന് പ്രഖ്യാപിക്കും. ഗഗൻയാൻ പദ്ധതിക്കായി തിരുവനന്തപുരത്തും തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലും ഒരുക്കിയ 1800 കോടിയുടെ നവീന സംവിധാനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ബഹിരാകാശ യാത്രികരുടെ പേരും വിവരങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിക്കും. ദൗത്യത്തിനുവേണ്ടി പരിശീലനം നേടിയവരിൽ ഒരാൾ മലയാളിയാണെന്നാണ് സൂചന. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡറായുള്ള ഉദ്യോഗസ്ഥനാണെന്നാണ് വിവരം. പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്റർ സന്ദർശിച്ച് ഗഗൻയാൻ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES