തൊഴിൽതീരം പദ്ധതിയുമായി ബന്ധപ്പെട്ട് 18നും 40 വയസിനും ഇടയിൽ പ്രായമുള്ള പ്ലസ് ടുവോ അതിനു മുകളിലോ യോഗ്യത ഉള്ളവർക്ക് പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനു വേണ്ടി DWMS സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ഈ സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് ഓരോരുത്തരുടെ യോഗ്യതക്ക് അനുസരിച്ചുള്ള നൈപുണ്യ വികസന കോഴ്സുകൾ സൗജന്യമായി ഓൺലൈൻ ആയി ലഭിക്കുന്നതാണ്.
▪️സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി
മൊബൈൽ ഫോൺ, ഇമെയിൽ ഐഡി, യോഗ്യത സർട്ടിഫിക്കട്ടുകൾ, ആധാർ കാർഡ് എന്നിവയുമായി ഫെബ്രുവരി 27 രാവിലെ 10.30 മണിക്ക് അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണമെന്ന് ഫിഷറീസ് എസ്റ്റൻഷൻ ഓഫീസർ അറിയിച്ചു.

