ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ പ്രതിമാസ സത്സംഗ സംഗമവും ഗുരു സന്ദേശ പ്രഭാഷണ പരമ്പരയും നടന്നു. ആദ്ധ്യാത്മിക ഗുരു സന്ദേശ പ്രചാരകൻ വക്കം എം.സുരേന്ദ്രനാഥ് സത്സംഗ സംഗമം ഉദ്ഘാടനം ചെയ്തു. ഗുരു കൃതികളിൽ ഭഗവത് ഗീതയുടെ സ്വാധീനം എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു.
സഭവിള ശ്രീനാരായണാശ്രമം വന്നിതാ ഭക്തജന സമിതി സെക്രട്ടറി വിജയ അനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം വനിതാ സംഘം കോ. ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ കൗൺസിലർ സി. കൃത്തിദാസ്, എസ് എൻ ട്രസ്റ്റ് ബോർഡംഗം പി.എസ്. ചന്ദ്രസേനൻ, വനിതാസംഘം യൂണിയൻ ട്രഷറർ ഉദയകുമാരി വക്കം, ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി ജില്ലാ പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ, ആശ്രമം വനിത ഭക്തജന സമിതി വൈസ് പ്രസിഡൻ്റ് ലാലിബിന്ദു ശുശ്രുതൻ, ഭരണസമിതി അംഗങ്ങളായ ടി. കെ. മണി, മഞ്ജു ചന്ദ്രൻ, ഉദയ, സുജിത എന്നിവർ പ്രസംഗിച്ചു.
തുടർന്നു ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും രമണി ടീച്ചർ വക്കം നടത്തി. രാവിലെ ആശ്രമാങ്കണത്തിലെ ദീപപ്രതിഷ്ഠാ സന്നിധിയിൽ മഹാനാമാർച്ചന, പുഷ്പാഭിഷേകം, സമൂഹപ്രാർഥന എന്നിവയും ശ്രീസരസ്വതി – ഗുരുക്ഷേത്ര മണ്ഡപങ്ങളിൽ കുങ്കുമാർച്ചന, ഭസ്മാഭിഷേകം, ഗുരുപൂജ ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. ഉച്ചയ്ക്കു മഹാഗുരുപൂജ, സമൂഹ അന്നദാനം എന്നിവയോടെ സമാപിച്ചു.

