Friday, August 30, 2024
HomeKERALAമെഗാ റോസ് ഗാർ മേള ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : 75,000 പേര്‍ക്ക് നിയമന ഉത്തരവ്...

മെഗാ റോസ് ഗാർ മേള ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി.

പത്തുലക്ഷം പേര്‍ക്ക് കേന്ദ്ര സര്‍വീസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന മെഗാ റോസ്ഗാർ മേളയ്ക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

മേളയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇന്ന് 75000 പേര്‍ക്ക് നിയമന കത്ത് അയക്കുകയും ചെയ്തു. യുവാക്കള്‍ക്ക് പരമാവധി തൊഴിലവസരം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് നിയമനം ലഭിക്കുന്നവര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണവും ഒഴിവുകളും അവലോകനം ചെയ്‌ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി​ ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പ്രത്യേക ദൗത്യമായി റിക്രൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES