Saturday, August 31, 2024
HomeANCHUTHENGUവിഴിഞ്ഞം സമരം നൂറാം ദിനത്തിലേക്ക് : 27ന് അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കടലിലും കരയിലും മത്സ്യത്തൊഴിലാളികളെ...

വിഴിഞ്ഞം സമരം നൂറാം ദിനത്തിലേക്ക് : 27ന് അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കടലിലും കരയിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രതിരോധ സമരം.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഒക്ടോബർ 27ന് അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കടലിലും കരയിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രതിരോധ സമരം സംഘടിപ്പിക്കുന്നു.

വിഴിഞ്ഞം സമരം നൂറാം ദിനത്തിലേക്ക് കിടന്നിട്ടും സർക്കാർ പ്രതിഷേധത്തോടെ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിയ്ക്കുവാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം കൂടുതൽ ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകാൻ സംയുക്ത സമര സമിതിയുടെ തീരുമാനം.

ഇതിന്റെ ഭാഗമായി ഒക്ടോബർ 27ന് അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കടലിലും കരയിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രതിരോധ സമരം സംഘടിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സമരം അതിശക്ത‍മാക്കാനും തുറമുഖത്തിന്റെ നിർമ്മാണം നിശ്ചല‍മാക്കുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് തീരുമാനം.

വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലാകും കടലിലും കരയിലും പ്രതിരോധ സമരം നടത്തുക.

തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന സമരത്തിന് പുറമെയാണിത്. പ്രതിരോധ സമരത്തിന്റെ ഭാഗമായി എല്ലാ ഇടവകകളിലും സമരസമിതിയുടെ ഐക്യദാർഢ്യ സമിതി രൂപീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES