Monday, August 26, 2024
HomeANCHUTHENGU10 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഗുണഭോക്തവിന് ലഭിച്ചത് 871000 : അഞ്ചുതെങ്ങിലെ പുനരധിവാസ പദ്ധതിയിൽ ക്രമക്കേടന്ന...

10 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഗുണഭോക്തവിന് ലഭിച്ചത് 871000 : അഞ്ചുതെങ്ങിലെ പുനരധിവാസ പദ്ധതിയിൽ ക്രമക്കേടന്ന ആക്ഷേപവുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.

കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് പുനധിവസിപ്പിക്കുവാനായ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയിൽ അഞ്ചുതെങ്ങിൽ വൻ ക്രമക്കേടെന്ന ആക്ഷേപവുമായി ഒൻപതോളം കുടുംബങ്ങൾ രംഗത്ത്.

അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശികളായ ഒൻപതോളം കുടുംബങ്ങളാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. 10 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് തങ്ങൾക്ക് ലഭിച്ചത് വെറും 871000 രൂപ മാത്രമാണെന്നാണ് ഗുണഭോക്താക്കളായ മത്സ്യതൊഴിലാളി കുടുംബങ്ങൾ പറയുന്നത്.

2017 ലാണ് പുനരധിവാസ പദ്ധതിയിൽ ഗുണഭോക്താക്കളായ ഒൻപതോളം മത്സ്യതൊഴിലാളി കുടുംബങ്ങൾ ഗൃഹനിർമ്മാണത്തിനായി 3 സെന്റ് വസ്തുവീതം വിലയാധാരമായി എഴുതിച്ചത്. ഈ വസ്തുവിന് ന്യായവിലയായി സർക്കാർ നിശ്ചയിച്ചിട്ടുള്ള 429000 രൂപ വസ്തുവിൻറെ വിലയായി പദ്ധതി പ്രകാരം ഓരോ കുടുംബങ്ങൾക്കും അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപയിൽ നിന്നും വസ്തു ഉടമക്ക് ഫിഷറീസ് ഡിപ്പാർട്ട്മെൻറ് പഞ്ചായത്ത് ഭരണസമിതി മുഖേന കൈമാറുകയും ചെയ്തു.

ബാക്കി തുകയിൽ ഗൃഹനിർമ്മാണം ആരംഭിച്ച കുടുംബങ്ങൾക്ക് നിർമ്മാണം പൂർത്തിയാക്കിയ ശേഷം വെറും 4 ലക്ഷം രൂപവീതമാണ് തങ്ങളുടെ ബാങ്ക് അകൗണ്ട്കളിൽ എത്തിയിട്ടുള്ളൂ എന്നാണ് പരാതിക്കാർ പറയുന്നത്.
വസ്തു രജിസ്ട്രേഷൻ ഫീസായി ഇവർ ചിലവഴിച്ച 42000 രൂപ തിരികെ ലഭിച്ചതായും പറയുന്നു.

വസ്തുവിന് ഉടമസ്ഥന് നൽകിയ 429000 രൂപയും എഴുത്ത്കൂലി 42000 രൂപയും ഗൃഹനിർമ്മാണത്തിനായി ബാങ്ക് മുഖേന ലഭിച്ച 400000 / – രൂപയും ഉൾപ്പെടെ ആകെ 871000 / – രൂപ മാത്രമേ ഗുണഭോക്താക്കളായ തങ്ങൾക്ക് പദ്ധതി പ്രകാരം അനുവദിച്ച 1000000 / – രൂപയിൽ നിന്നും ലഭിച്ചിട്ടുള്ളു എന്നാണ് കുടുംബങ്ങൾ പറയുന്നത്.

തങ്ങൾക്ക് അർഹമായ ബാക്കി തുകയായ 129000 / – രൂപയ്ക്ക് എന്ത് സംഭവിച്ചു എന്നതിന് നാളിതുവരെയും കൃത്യമായ മറുപടി നൽകുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. ഇതിനായി പല ഓഫിസുകളും പലവട്ടം കയറി ഇറങ്ങിയതായി പരാതിക്കാർ പറയുന്നു.

പദ്ധതി തുക ലഭിക്കുമെന്ന വിശ്വാസത്തിൽ പലരും പലിശയ്ക്ക് മറ്റും കൂടുതൽ തുക കടമെടുത്തായിരുന്നു ഗൃഹനിർമ്മാണം പൂർത്തിയാക്കിത്. എന്നാൽ അവസാന ഗഡു ലഭിച്ചപ്പോൾ 129000 രൂപയുടെ കുറവ് ഉണ്ടാകുകയായിരുന്നു എന്നാണ് പരാതിക്കാർ പറയുന്നത്.

എന്നാൽ പുനർഗേഹം പദ്ധതിയ്ക്ക് മുൻപുള്ള പദ്ധതിയാണിതെന്നും ഈ പദ്ധതി പ്രകാരം ഭവന നിർമ്മാണത്തിനായി നാല് ലക്ഷവും വസ്തുവാങ്ങുവാനായി ആറ് ലക്ഷവുമാണ് നൽകുന്നതെന്നും ആറ് ലക്ഷത്തിൽ കുറവ് തുകയാണ് വസ്തുവിനും രെജിസ്ട്രേഷൻ നടപടിക്കുമായി ചിലവഴിക്കുക്കുകയെങ്കിൽ ബാക്കി തുക ഗുണഭോക്താവിന് ലഭിയ്ക്കില്ലെന്നുമാണ് ഫിഷറീസ് അധികൃതർ പറയുന്നത്. ഇത് പരാതിക്കാരെ അറിയിച്ചിട്ടുള്ളതാണെന്നും പറയുന്നു.

തങ്ങൾക്ക് അർഹതപ്പെട്ട തുക നേടിയെടുക്കുവാൻ മുഖ്യമന്ത്രിയേയും വകുപ്പ് മന്ത്രിയേയും നേരിൽ കണ്ട് പരാതി സമർപ്പിയ്ക്കാൻ ഒരുങ്ങുകയാണ് ഇവർ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES