Wednesday, August 28, 2024
HomeKERALAസമൂഹത്തെ പ്രബുദ്ധരാക്കാൻ രഹ്‌നാ ഫാത്തിമയും സംഘവും രംഗത്തിറങ്ങുന്നു.

സമൂഹത്തെ പ്രബുദ്ധരാക്കാൻ രഹ്‌നാ ഫാത്തിമയും സംഘവും രംഗത്തിറങ്ങുന്നു.

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സംഘടനയുമായി രെഹ്ന ഫാത്തിമയും സംഘവും.

സൈബര്‍ ആക്രമണങ്ങള്‍ തിരിച്ചറിയാനും തടയാനുമായി സമൂഹത്തെ പ്രബുദ്ധരാക്കാന്‍, ചെറുതും വലുതുമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുള്ള ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് സംഘടന രജിസ്റ്റര്‍ ചെയ്തതായി രെഹ്ന ഫാത്തിമ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. സംഘടനയില്‍ ബിന്ദു അമ്മിണിയും ശ്രീലക്ഷ്മി അറയ്ക്കലും ഇഞ്ചിപ്പെണ്ണും ഉള്‍പ്പെടെയുള്ളവര്‍ ആണ് ഉള്ളത്.

രെഹ്ന ഫാത്തിമയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പ്രിയ സുഹൃത്തുക്കളെ,
സുരക്ഷിതമായ സൈബര്‍ ഇടങ്ങള്‍ നമുക്കും നമ്മുടെ സഹോദരിമാര്‍ക്കും ലിംഗന്യൂനപക്ഷങ്ങള്‍ക്കും ഉറപ്പാക്കാനും , സൈബര്‍ ആക്രമണങ്ങള്‍ തിരിച്ചറിയാനും തടയാനുമായി സമൂഹത്തെ പ്രബുദ്ധരാക്കാന്‍,
ചെറുതും വലുതുമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുള്ള ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് CWESS (സൈബര്‍ വുമണ്‍ എംപവര്‍മെന്റ് & സപ്പോര്‍ട്ട് സൊസൈറ്റി) എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്‌ത ഒരു സംഘടന രൂപീകരിച്ചിരിക്കുന്നു എന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഞങ്ങളുടെ ആദ്യ പ്രസ് മീറ്റ് ജൂലൈ 30 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്തെ YWCA യില്‍ തത്സമയം നടക്കുന്നു. എല്ലാവര്‍ക്കും സ്വാഗതം, നമുക്ക് അവിടെ കാണാം.
പത്രസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യും; #cwesspressmeet എന്ന ഹാഷ്‌ടാഗ് അതിനായി ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES