മഹാകവികുമാരനാശാന്റെ ശതോത്തര കനകജൂബിലി ജന്മ വാർഷികത്തോടനുബന്ധിച്ച് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ നാളെ വൈകിട്ട് 4 ന് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ദുരവസ്ഥ , ശ്രീബുദ്ധ ദർശനം , ചണ്ഡാലഭിക്ഷുകി എന്നീ വിഷയങ്ങളിൽ സുധാകരൻ ചന്തവിള പ്രബന്ധം അവതരിപ്പിക്കും.
ഡോ. പ്രിയാസുനിൽ , തുളസിവെൺകുളം എന്നിവർ പ്രഭാഷണം നടത്തും .

