Sunday, September 1, 2024
HomeKERALAറിപ്പബ്ലിക് ദിന പരേഡ് : കേരളത്തിന്‍റെ 'നാരീശക്തി' ഫ്ലോട്ട് ജനശ്രദ്ധനേടി.

റിപ്പബ്ലിക് ദിന പരേഡ് : കേരളത്തിന്‍റെ ‘നാരീശക്തി’ ഫ്ലോട്ട് ജനശ്രദ്ധനേടി.

നാരീശക്തി’ പ്രമേയമാക്കി റിപ്പബ്ലിക് ദിനത്തില്‍ കേരളം അവതരിപ്പിച്ച ഫ്ലോട്ട് ജനശ്രദ്ധനേടി. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവും 2018ലെ നാരീശക്തി പുരസ്കാര ജേതാവുമായ ആലപ്പുഴ ചേപ്പാട് സ്വദേശി കാര്‍ത്യായനിയമ്മ (101) യുടെ പൂര്‍ണകായ പ്രതിമ ഉള്‍പ്പെടുന്നതായിരുന്നു ഈ വർഷത്തെ സംസ്ഥാനത്തിന്‍റെ ഫ്ലോട്ട്. കളരിപ്പയറ്റും ഗോത്രനൃത്തവും ചെണ്ടമേളം എന്നീ നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ലോട്ടില്‍ നഞ്ചിയമ്മയുടെ നാടന്‍പാട്ടും കേള്‍പ്പിച്ചു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ഫ്ലോട്ടിനെ കയ്യടിച്ച്‌ പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES