Saturday, August 24, 2024
HomeAATINGALകലാഭവൻമണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്തിന് ദേശീയ അംഗീകാരം.

കലാഭവൻമണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്തിന് ദേശീയ അംഗീകാരം.

സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനങ്ങൾ സത്യസന്ധമായും ആത്മാർപ്പണത്തോടുകൂടിയും ചെയ്യുന്നതിന് ഭാരത് സേവക് സമാജ് നൽകുന്ന ദേശീയ അവാർഡിനാണ് അജിൽ മണിമുത്ത് അർഹനായിരിക്കുന്നത്. സമൂഹത്തിൽ നിർദ്ധനരും നിരാലംബരുമായ മനുഷ്യ ജീവനുകളെ ചേർത്തുനിർത്തി അവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സംഘടനയായ കലാഭവൻ മണി സേവനസമിതിയുടെ ചെയർമാനാണ് അജിൽ മണിമുത്ത്. തെരുവോരങ്ങളിൽ അലയുന്ന വൃദ്ധജങ്ങൾക്കും സഹോദരങ്ങൾക്കും സ്വന്തം ഭവനം തന്നെ തുറന്നുകൊടുത്താണ് ഈ ചെറുപ്പക്കാരൻ ഓരോരുത്തരെയും സംരക്ഷിക്കുന്നത്. സാമൂഹ്യ സേവന രംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങൾ ഈ മനുഷ്യ സ്നേഹിയെ തേടി എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES