യുഎഇ യിൽ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര ഭരണി മഹോത്സവം ആഘോഷിച്ചു. കെഎൽ പതിനാറ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മഹോത്സവം സംഘടിപ്പിച്ചത്.
ആചാര്യ ശ്രീ തിപ്പയാർ തെക്കേമഠം വെന്നിക്കൽ ശശി മുഖ്യ കാർമികത്വം വഹിച്ച മഹോത്സവ ചടങ്ങുകളിൽ ഗണപതിപൂജ, സഹസ്രനാമാർച്ചന, ഭാഗവതപാരായണം, ഉച്ചപൂജ, അന്നദാനം, ഭജന, ചിന്തുപാട്ട്, താലപ്പൊലി, ദീപാരാധന, അത്താഴപൂജ തുടങ്ങിയ ചടങ്ങുകൾ നടന്നു.
ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെയായിരുന്നു മഹോത്സവ പരിപാടികൾ നടന്നത്. ദുബായ് ഖുസൈസിൽ വച്ച് സംഘടിപ്പിച്ച മഹോത്സവ പരിപാടിയിൽ സ്ത്രീകളും കുട്ടികളുടെമടക്കം നിരവധി കുടുംബങ്ങൾ പങ്കെടുത്തു.
വിദേശരാജ്യത്ത് ആദ്യമായാണ് ശാർക്കര ഭരണി മഹോത്സവം സംഘടിപ്പിക്കുന്നത്.