ഐക്യദാർഢ്യ സമ്മേളനം
മുനമ്പം തീരജനതയുടെ റവന്യു അവകാശാങ്ങൾ സംരക്ഷിക്കാൻ തലസ്ഥാനത്ത് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം കൈവശമാക്കിയ ഭൂമിയുടെമേലുള്ള റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള അടിയന്തിര ഇടപെടല്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന ആവിശ്യവുമായാണ് ജില്ലയിലെ വിവിധ കത്തോലിക്ക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
വഖഫിന്‍റെ ആസ്തി പട്ടികയില്‍ മുനമ്പം കടപ്പുറത്തെ ഭൂമി ഉള്‍പ്പെടുത്തിയത് തികച്ചും നീതി രഹിതമാണ്. ഒരിക്കല്‍ കൈമാറിയ ഭൂമിയില്‍ വീണ്ടും അവകാശം ഉന്നയിക്കുന്നത് അന്യായമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഭൂമിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ വക്കഫ് ബോര്‍ഡ് തയ്യാറാവണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, ഭൂമിയുടെമേല്‍ ജനങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുക, മുനമ്പത്തെ ഭൂമിയുടെ മേലുള്ള വക്കഫ് ബോര്‍ഡിന്‍റെ അവകാശവാദങ്ങള്‍ പിന്‍വലിക്കുക, സംസ്ഥാന സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മുനമ്പം ജനതയുടെ അവകാശാധികാരങ്ങളോടൊപ്പം നിലകൊള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ നേതൃത്വത്തിലും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയും തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുനമ്പം നിവാസികള്‍ക്ക് “ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.