Friday, August 30, 2024
HomeANCHUTHENGUകുടിവെള്ള ക്ഷാമ പ്രശ്നപരിഹാരം ചർച്ചയ്‌ക്കെടുത്തില്ല : അഞ്ചുതെങ്ങിൽ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് യോഗം തടസ്സപ്പെടുത്തി.

കുടിവെള്ള ക്ഷാമ പ്രശ്നപരിഹാരം ചർച്ചയ്‌ക്കെടുത്തില്ല : അഞ്ചുതെങ്ങിൽ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് യോഗം തടസ്സപ്പെടുത്തി.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുതെങ്ങിലെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് യോഗം തടസ്സപ്പെടുത്തി.

കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് രണ്ടേകാൽ കോടി രൂപ കുടിവെള്ളത്തിനു വേണ്ടി മാത്രം ചിലവഴിച്ചിട്ടും നാളിതുവരെയും കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ജലജീവൻ മിഷൻ വഴി എല്ലാ വീടുകളിലും കണക്ഷൻ നൽകിയെങ്കിലും ഒരു തുള്ളി വെള്ളം പോലും ആർക്കും ലഭ്യമാകുന്നില്ല എന്നും എന്നാൽ മാസാമാസം എല്ലാ വീടുകളിലും വെള്ളക്കരമടക്കാൻ ആയിട്ടുള്ള നോട്ടീസ് ലഭിക്കുന്ന പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.

കൂടാതെ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഒരു കോടി രൂപയോളം കഴിഞ്ഞ രണ്ടു വർഷക്കാലം മുൻകൂറായി വാട്ടർ അതോറിറ്റിയിൽ അടച്ചുവെങ്കിലും നാളിതുവരെയായി ഒരുതരത്തിലുള്ള നടപടിയും ആരംഭിച്ചിട്ടില്ല എന്നതും പ്രതിഷേധത്തിന് കാരണമായി. ഈ വിഷയത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയത്തിനും താൽപര്യമില്ല എന്നും പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനു മുൻപ് ഈ വിഷയം ചർച്ച ചെയ്ത് പരിഹാരത്തിലേക്ക് കടക്കുവാൻ ആയിട്ട് പ്രതിപക്ഷങ്ങൾ ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടാണ് പഞ്ചായത്ത് പ്രസിഡൻറ് സ്വീകരിച്ചത്.

വേനൽ ആരംഭിക്കുന്നതിനു മുൻപേ കുടി വെള്ള ക്ഷാമം ഇത്രയും രൂക്ഷമായിട്ടും നിസ്സംഗ മനോഭാവമാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് അറിയിച്ചു. ഇനിയും ഇത്തരം സമീപനമാണ് സ്വീകരിക്കുന്നത് എങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുവാനും പോകുമെന്ന് പഞ്ചായത്ത് സമിതിയിൽ അറിയിച്ചു വാർഡ് മെമ്പർമാരായ ജൂഡ് ജോർജ് യേശുദാസ് സ്റ്റീഫൻ ശീമാലയൻ ദിവ്യ ഗണേഷ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES