Saturday, August 31, 2024
HomeKERALAപകൽക്കൊള്ളയും ഇരുട്ടടിയുമായ് സംസ്ഥാന ബ്ഡ്ജറ്റ് : സംസ്ഥാനം ആശങ്കയിൽ.

പകൽക്കൊള്ളയും ഇരുട്ടടിയുമായ് സംസ്ഥാന ബ്ഡ്ജറ്റ് : സംസ്ഥാനം ആശങ്കയിൽ.

പെട്രോളിനും ഡീസിലിനും ലിറ്ററിന് രണ്ടു രൂപവീതം സെസ് ഏർപ്പെടുത്തിയും ഭൂമിയുടെ ന്യായവില കുത്തനെ ഉയർത്തിയും സംസ്ഥാന ബഡ്ജറ്റ്. സംസ്ഥാനം ആശങ്കയിൽ.

ജന ജീവിതവുമായി ബന്ധപ്പെട്ട സകലതിനും വില കയറും.കെട്ടിട നിർമ്മാണ സാമഗ്രികളായ പാറയ്ക്കും മണലിനും റോയൽറ്റി കൂട്ടി. കെട്ടിടനികുതി, വിവിധതരത്തിലുള്ള അപേക്ഷാഫീസ്,പെർമിറ്റ് നിരക്ക്, പരിശോധനാഫീസ് എന്നിവയും വർദ്ധിപ്പിച്ചു. മദ്യത്തിനും വില കൂട്ടി. 2955 കോടിരൂപയുടെ അധികധനം കണ്ടെത്തുമ്പോൾ, ഇളവുകൾ വെറും 50 കോടിരൂപയിൽ ഒതുങ്ങി.

ക്ഷേമപെൻഷനുകൾ ഒരു രൂപ പോലും കൂട്ടിയില്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയും പെൻഷൻപരിഷ്ക്രണ ഗഡുവും പരിഗണിച്ചില്ല. പെൻഷൻ പ്രായം കൂട്ടുന്ന നിർദ്ദേശവും അവഗണിച്ചു. മാനനഷ്ടം,സിവിൽ,നിയമലംഘന കേസുകളിൽ ക്ലയിം തുകയുടെ ഒരു ശതമാനം കോടതിഫീസ് ഈടാക്കും. പുതിയ നികുതി ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. ഭൂമിയുടെ ന്യായവില 20 % കൂട്ടി ഫ്ളാറ്റ്/അപ്പാർട്ട്‌മെന്റ് മുദ്രവില5 ശതമാനത്തിൽ നിന്ന് ഏഴാക്കികെട്ടിട നികുതി.

കൂടാതെ, പെട്രോൾ, ഡീസൽ ലിറ്ററിന് 2രൂപ വീതം സാമൂഹ്യ സുരക്ഷാ സെസ് 2ലക്ഷം രൂപവരെ വിലയുള്ള പുതിയ ബൈക്കുകളുടെ നികുതി 2% കൂട്ടി 5-15 ലക്ഷംവരെ വിലയുള്ള പുതിയ കാറുകൾക്കുംസ്വകാര്യസർവീസ് വാഹനങ്ങൾക്കും 5ലക്ഷംമുതൽ 15ലക്ഷം വരെയുള്ളവയ്ക്ക് 2 ശതമാനം നികുതി കൂട്ടി. ഇതിനേക്കാൾ കുറവും കൂടുതലും വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനം നികുതി കൂട്ടിയിട്ടുണ്ട്.

പുതിയ ബൈക്കുകൾക്ക് 100, കാറുകൾക്ക് 200, ഇടത്തരം വാഹനങ്ങൾക്ക് 300, ഹെവിവാഹനങ്ങൾക്ക് 500 രൂപ വീതം സെസ്.മദ്യത്തിന് ₹ 40 വരെ കൂടും. 500- 999രൂപ വരെ വിലയുള്ള ഇന്ത്യൻ വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20രൂപ.1000രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES