ഗവണ്മെന്റ് /എയിഡഡ് /ടെക്നിക്കൽ /സ്‌പെഷ്യൽ /കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്‌ളാസുകളിൽ പഠിക്കുന്ന പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിൽ 800 ചതുരശ്ര അടി വരെ വലിപ്പമുള്ള വീടിനൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് 2 ലക്ഷം രൂപ ധന സഹായം ലഭിക്കുവാൻ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വരുമാന പരിധി ഒരു ലക്ഷം രൂപ.
ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷകൾ ചിറയിൻകീഴ് ബ്ലോക്ക് പട്ടികജാതി ഓഫീസിൽ 30 ന് വൈകുന്നേരം 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക :8547630020