അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൻ്റെ അപകടാവസ്ഥ ഒഴിവാക്കുവാൻ നടപടി സീകരിക്കാത്തതിൽ പ്രതിഷേധിച്ചു മത്സ്യ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്.
ആയിരകണക്കിന് മത്സ്യ തൊഴിലാളി കുടുംബങ്ങൾ ഉപജീവനം നടത്തുന്നത് മുതലപ്പൊഴി തുറമുഖം വഴിയുള്ള മത്സ്യ ബന്ധനത്തിലൂടെ ആണ്. എന്നാല് ഹാർബറിൻ്റെ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം അപകട കേന്ദ്രം ആണ്. യദാസമയം മണ്ണ് നീക്കി ആഴം വർധിപ്പിക്കാത്തതും അപകട കാരണം എന്ന് കണ്ടെത്തിയ പുലി മുട്ടുകൾ നീക്കം ചെയ്യാത്തതും ആണ് ഇതിനു കാരണം. നൂറോളം കുടുംബങ്ങൾ ഇവിടത്തെ അപകടങ്ങളിൽ അനാഥമായി. കേരളത്തിൽ ഇത്രയും തഴയപെട്ട ഹാർബർ വേറെ ഇല്ല. വീണ്ടും ഒരു കാല വർഷത്തിനു രണ്ടു മാസം മാത്രമാണ് അവശേഷിക്കുന്നത്. എന്നൽ ഹാർബർ നേരിടുന്ന ഒരു പ്രശ്നവും പരിഹരിചിട്ടില്ല. വിവിധ ഏജൻസികൾ പലപ്പോഴായി നടത്തിയ പഠന റിപ്പോർട്ടുകൾ പുറത്ത് വിടുവാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. ഹാർബർ നവീകരണത്തിന് സാമ്പത്തിക ബാധ്യത പറഞ്ഞാണ് അധികൃതർ ഒഴിയുന്നത്.
എന്നാൽ മുതലപ്പൊഴിക്ക് അനുവദിച്ച 80 ലക്ഷം രൂപ ഇനിയും ചിലവഴിക്കാതേ കിടക്കുന്നതായിട്ടാണ് മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിക്കുന്നത്.
ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. ഇതിനാൽ രാത്രി മോഷണം വ്യാപകമാണ്. റിംഗ്, വല, ബോട്ടിൻ്റെ ഭാഗങ്ങൾ എന്നിവ കവർച്ച ചെയ്യപ്പെടുന്നുണ്ട്.
വകുപ്പിനെ സംബന്ധിച്ചിടത്തോളം വലിയ വരുമാനം ഉള്ള സ്ഥാപനം ആണ് മുതലപ്പൊഴി.
താഴമ്പള്ളി ഭാഗം 1.56 കോടിക്കും പെരുമാതുറ ഭാഗം 76 ലക്ഷം രൂപക്ക് ആണ് ലേലം പോയത്. എന്നാല് മത്സ്യ തൊഴിലാളികൾക്ക് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. ആയിരത്തിൽ അധികം യാനങ്ങൾ പ്രതിദിനം കടന്നു പോകുന്നുണ്ട്. അതിനനസരിച്ച് മത്സ്യ തൊഴിലാളികൾ ഹാർബറിനെ ആശ്രയിക്കുന്നത്. എന്നാല് സൗകര്യങ്ങൾ മാത്രം ലഭ്യമാക്കുന്നില്ല.
ഈ വിഷയങ്ങൾക്ക് പരിഹാരം തേടി പുതുക്കുറിച്ചി പെരുമാതുറ താങ്ങു വല അസ്സോസിയേഷൻ സമരം ആരംഭിക്കുകയാണ്. മാർച്ച് 31 ന് അസോസിയേഷൻ നേതൃത്വത്തിൽ ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ ആയ സജീബ്, ഷാജഹാൻ, സുധീർ മന്നാനി എന്നിവർ അറിയിച്ചു.

