താഴമ്പള്ളി – അഞ്ചുതെങ്ങ് മത്സ്യതൊഴിലാളി സഹകരണ സംഘം ഭരണസമിതി വ്യാജകഥ മെനയുകയാണെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീ നിയോജക മണ്ഡലം ബ്ലോക്ക് പ്രസിഡന്റ് ഔസേപ്പ് ആന്റണി ആരോപിച്ചു.
സിപിഎം നേതൃത്വം നൽകുന്ന താഴമ്പള്ളി- അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഭാരവാഹികൾ തനിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചനയിലൂടെ തന്നെ തകർക്കുവാൻ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായാണ് അദ്ദേഹം രംഗത്ത് വന്നത്.
മത്സ്യത്തൊഴിലാളി സഹകരണ സംഘം ഭരണസമിതി പ്രസിഡന്റിനും ഭരണസമിതി അംഗങ്ങൾക്കെതിരെയുമാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിശദീകരണം ആവിശ്യപ്പെട്ടുകൊണ്ട് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചതയും അഞ്ചുതെങ്ങ് വാർത്തകളോട് പറഞ്ഞു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീ നിയോജക മണ്ഡലം ബ്ലോക്ക് പ്രസിഡിന്റായ ഔസേപ്പ് ആന്റണി 2015 കാലയളവിൽ സംഘത്തിന്റെ ലേലക്കാരൻ ആയിരുന്നെന്നും ഈ കാലയളവിൽ അദ്ദേഹത്തിന് സംഘത്തിൽ കുടിശ്ശിക ഉണ്ടയിരുന്നെന്നും ചൂണ്ടിക്കാട്ടി സംഘം ഭാരവാഹികൾ അദ്ദേഹത്തിന് നോട്ടീസ് അയച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
എന്നാൽ, ഈ കാലയളവിൽ ഇദ്ദേഹം സംഘത്തിന്റെ ലേലക്കാരൻ ആയിരുന്നില്ലെന്നും, മാത്രമല്ല 23, 7,24ലും,7.11.2024ലും അയച്ച നോട്ടീസുകളിൽ വ്യത്യസ്ത തുകകളാണ് കാണിച്ചിട്ടുള്ളതെന്നും ഇത് വരുന്ന സംഘം തെരഞ്ഞെടുപ്പിൽ ഔസേപ്പ് ആന്റണിയുടെ നോമിനേഷൻ തള്ളുന്നതിനു വേണ്ടിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ഔസേപ്പ് ആന്റണി പറയുന്നത്.
ഔസേപ്പ് ആന്റണി സംഘം ഭാരവാഹികൾക്ക് അയച്ച വക്കീൽ നോട്ടീസ് കിട്ടി ഏഴ്ദിവസത്തിനകം ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിലായും ക്രിമിനലായും കേസ് രജിസ്റ്റർ ചെയ്യുമെന്ന് അദ്ദേഹം അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.