1987-88 എസ്എസ്എൽസി ബാച്ചിൻ്റെ മൂന്നാമത് പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം സംഘടിപ്പിച്ചു.
‘ഓർമ്മച്ചെപ്പ് 2022’ എന്നപേരിൽ 14-ാം തീയതി ഞായറാഴ്ച നെടുങ്ങണ്ട എസ് എൻ വി എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ പൂർവ അധ്യാപകരെയും കൂട്ടായ്മയിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം നിർവഹിച്ച സംഗമ പരിപാടിയ്ക്ക് സുനി പി കായിക്കര അധ്യക്ഷത വഹിച്ചു. സജീവ് എസ് സ്വാഗതവും പൂർവ അധ്യാപകൻ പവിത്രൻ സർ, ഗോവിന്ദരാജ്, അജയകുമാർ, അഡ്വക്കേറ്റ് ജ്യോതി, നിഷ, എന്നിവർ ആശംസകളും ബൈജു നന്ദിയും രേഖപ്പെടുത്തി.


