കർഷകദിനത്തോട് അനുബന്ധിച്ച് കടയ്ക്കാവൂർ പതിമൂന്നാം വാർഡിലെ മികച്ച കർഷകരെ ആദരിച്ചു. കടക്കാവൂർ ഗ്രാമപഞ്ചായത്ത് ഭജനമഠം
(വാർഡ് 13) ലെ കർഷകരായ അശോകൻ, സുദേവൻ, മണി,സുഭാഷ്, സുരേന്ദ്രൻ,സൂചിത്ര തുടങ്ങിയവരെയാണ് ആദരിച്ചത്.
ആദരിക്കൽ ചടങ്ങുകൾക്ക് വാർഡ് മെമ്പർ അഭിലാഷ് നേതൃത്വം നൽകി. ചടങ്ങിൽ കുടുംബശ്രീ ADS സെക്രട്ടറി ശശിലേഖ, തൊഴിലുറപ്പ് മേറ്റ് ഷീജ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വാർഡിലെ അംഗൻവാടി കുട്ടികളെ കൊണ്ട് പച്ചക്കറി തൈ നടീക്കൽ ചടങ്ങും സംഘടിപ്പിച്ചു.



