Saturday, August 31, 2024
HomeCRIME & POLICEഅയിരൂരിൽ മരുമകന്റെ മർദ്ദനമേറ്റ് മത്സ്യത്തൊഴിലാളിയായ ഭാര്യാപിതാവ് കൊല്ലപ്പെട്ട സംഭവംപ്രതി അറസ്റ്റിൽ.

അയിരൂരിൽ മരുമകന്റെ മർദ്ദനമേറ്റ് മത്സ്യത്തൊഴിലാളിയായ ഭാര്യാപിതാവ് കൊല്ലപ്പെട്ട സംഭവം
പ്രതി അറസ്റ്റിൽ.

വർക്കല ചിലക്കൂർ എൽ
പി എസ് നു സമീപം ഷാനി മൻസിലിൽ സുബൈർ മകൻ ഷാനിയാണ് (52) മരുമകനായ ഇടവ പാറയിൽ പി എച്ച് സിയ്ക്ക് സമീപം കിണറ്റിൻകര വിള വീട്ടിൽ ഇക്ബാൽ മകൻ
ശ്യാമിന്റെ (33) മർദ്ദനമേറ്റ് മരിച്ചത്.

  1. 2022 തിയതി ഉച്ചയ്ക്ക് 02. 00 മണിയോടെയാണ്
    കേസിനാസ്പദമായ സംഭവം നടന്നത്. മകളുമൊന്നിച്ച് സ്കൂട്ടറിൽ വരികയായിരുന്ന ഷാനിയെ
    പ്രതി തടഞ്ഞുനിർത്തി അസഭ്യം വിളിച്ചുകൊണ്ടു അക്രമിക്കുകയായിരുന്നു. അക്രമണത്തിൽ
    കുഴഞ്ഞുവീണ് ഷാനിയെ വർക്കല മിഷൻ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മരണം
    സംഭവിക്കുകയുമായിരുന്നു. ഷാനിയുടെ മൂത്തമകളായ ബീനയുടെ ഭർത്താവായ ശ്യാം ബീനയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നതിനെ തുടർന്ന് ശ്യാമും ഷാനിയും തമ്മിൽ തർക്കങ്ങൾ
    നിലനിന്നിരുന്നു.

അയിരൂർ
പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കേസ് അന്വേഷണം സംബന്ധിച്ച് ചെന്നൈയിൽ
ആയിരുന്നതിനാൽ പകരം ചുമതലയിലുണ്ടായിരുന്ന കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ
വിജയരാഘവന്റെ നേതൃത്വത്തിൽ അയിരൂർ സബ് ഇൻസ്പെക്ടർ സജിത്ത് എസ് അഡീഷണൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ, ഇതിഹാസ് ജി നായർ, സീനിയർ സിവിൽ
പോലീസ് ഓഫീസർമാരായ സുജീഷ് , റജീദ്, വരുൺ സിപിഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ
അന്വേഷണങ്ങൾ നടത്തുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES