തീരമേഖലയിൽ ജാഗ്രത പുലർത്താൻ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് കടലോര ജാഗ്രത സമിതി യോഗം ചേർന്നു. പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയ നിഷ്ടൂരമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആക്രമിച്ചവരെ കണ്ടെത്തി ശക്തമായ തിരിച്ചടി നൽകുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയ ഘട്ടത്തിൽ രാജ്യത്തെ തീരദേശ മേഖല പുലർത്തേണ്ടുന്ന ജാഗ്രതകൾ സംബന്ധമായ മുന്നറിയിപ്പുകൾ തീരദേശ ജനതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടുംകൂടിയാണ്, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് കടലലോര ജാഗ്രത സമിതി യോഗം ചേർന്നത്.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുൾ വാഹിദ് അധ്യക്ഷതവഹിച്ച പരിപാടിയുടെ ഉദ്ഘാടനം
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസ്സ്. ഐ.പി.എസ് നിർവ്വഹിച്ചു.
പരിപാടിയിൽ, വർക്കല ഡി. വൈ.എസ്.പി ബി ഗോപകുമാർ, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഐ.എസ്.എച്ച്.ഒ ചന്ദ്രദാസ് എസ്സ്, അഞ്ചുതെങ്ങ് പോലീസ് ഐ.എസ്.എച്ച്.ഒ ബിനീഷ്ലാൽ കെ.വി, വർക്കല പോലീസ് ഐ.എസ്.എച്ച്.ഒ ദിപിൻ വി.വി, ഐരൂർ പോലീസ് സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത് എസ് ആർ, അഞ്ചുതെങ്ങ് കോസറ്റൽ പോലീസ് സബ് ഇൻസ്‌പെക്ടർ രാഹുൽ ആർ.ആർ, താഴമ്പള്ളി ഇടവക വികാരി ജോൺ ബോസ്കോ, വാർഡ് മെമ്പർ സൂസി ബിനു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

