അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ രാവിലെ 10 50 ഓടുകൂടിയാണ് അപകടമുണ്ടായത്. പെരുമാതുറ സ്വദേശി സലീമിൻ്റെ ഫിർദൗസ് എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ രണ്ട് തൊഴിലാളികൾ ആണ് ഉണ്ടായിരുന്നത്. പെരുമാതുറ സ്വദേശികളായ നബീൽ, സജിൻ ഇവർക്ക് പരിക്കേൽക്കാത്ത രക്ഷപ്പെട്ടു.
അപകടം സംഭവിച്ച ഉടനെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ ഇൻഫോഴ്സിനെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ കരയ്ക്ക് എത്തിക്കുകയായിരുന്നു.