Saturday, August 24, 2024
HomeKERALAമരുന്ന് വ്യാജമാണോന്ന് തിരിച്ചറിയാൻ നൂതന സംവിധാനമൊരുക്കി കേന്ദ്ര സര്‍ക്കാര്‍.

മരുന്ന് വ്യാജമാണോന്ന് തിരിച്ചറിയാൻ നൂതന സംവിധാനമൊരുക്കി കേന്ദ്ര സര്‍ക്കാര്‍.

മരുന്ന് വ്യാജമാണോന്ന് തിരിച്ചറിയാൻ നൂതന സംവിധാനമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന മരുന്നുകളില്‍ ഇനി മുതല്‍ ക്യു ആര്‍ കോഡ് പതിപ്പിക്കും.

ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു ആര്‍ കോഡ് പതിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

നൂറ് രൂപയ്ക്ക് മുകളില്‍ വില വരുന്ന ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, ആന്റി അലര്‍ജിക് മരുന്നുകള്‍ എന്നിവ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

വ്യാജ മരുന്നുകള്‍ വിപണിയില്‍ കൂടി വരുന്നതായുള്ള മുന്നറിയിപ്പിനെ തുടർന്നാണ് നീതന സംവിധാനം ഒരുക്കുവാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES