Wednesday, August 28, 2024
HomeANCHUTHENGUപരിശുദ്ധാരൂപി ദേവാലയം, മാമ്പള്ളി ഇടവകയുടെ ക്രിസ്തുമസ് പുതുത്സരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.

പരിശുദ്ധാരൂപി ദേവാലയം, മാമ്പള്ളി ഇടവകയുടെ ക്രിസ്തുമസ് പുതുത്സരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.

പരിശുദ്ധാരൂപി ദേവാലയം, മാമ്പള്ളി ഇടവകയുടെ ക്രിസ്തുമസ് പുതുത്സരാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ഇന്ന്
(ഡിസംബർ 17) വർണ്ണ പ്രൗഡിയോടെ വർക്കല പാപനാശം ബീച്ചിൽ വച്ച് ആഘോഷ പരിപാടികൾക്ക് തുടക്കമാകും.

ചടങ്ങിൽ റിട്ട : ഡിജിപി ഋഷിരാജ് സിംഗ്, സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവർ സാന്നിദ്ധ്യം വഹിക്കും.

തുടർന്ന് ഡിസംബർ 19,20,21,23 തിയതികളിൽ ഇടവകയിൽ വാർഡ് തിരിച്ചുള്ള കരോൾ, ഡിസംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ജിംഗിൾ ബെൽസ് സീസൺ 3 “ക്രിസ്മസ് കാർണിവൽ” അഞ്ചുതെങ്ങ് കോട്ടയിൽ നിന്നും ആരംഭിച്ച് കായിക്കര കുമാരനാശൻ സ്മാരകത്തിൽ സമാപിക്കുന്നു.

24 തീയതി രാത്രി 11 മണിക്ക് ക്രിസ്മസ് ദിവ്യബലിയും തുടർന്ന് തിരുപ്പിറവി ആഘോഷത്തിൻ്റെ ഭാഗമായി മതബോധന അധ്യാപകരുടെ നേതൃത്വത്തിലുള്ള കലാസന്ധ്യയും, 28,29 തീയതികളിൽ യുവജനങ്ങൾക്കായി വിവിധയിനം കായിക മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.

പരിപാടികളുടെ ഭാഗമായി മെഗാ നറുക്കെടുപ്പിലൂടെ പുതുവത്സര ഭാഗ്യശാലിയെയും തിരഞ്ഞെടുക്കുന്നു. ഒന്നാം സമ്മാനം 50,000 രൂപ രണ്ടാം സമ്മാനം ₹25000 രൂപ മൂന്നാം സമ്മാനം 10,000/ രൂപ പ്രോത്സാഹന സമ്മാനമായി അഞ്ചുപേർക്ക് 5000 രൂപ വീതം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES