Saturday, August 24, 2024
HomeCRIME & POLICEവക്കത്ത് മധ്യവയസ്കനെ മർദ്ധിച്ചു പണം കവർന്ന കിളിമാനൂർ സ്വദേശി പിടിയിൽ.

വക്കത്ത് മധ്യവയസ്കനെ മർദ്ധിച്ചു പണം കവർന്ന കിളിമാനൂർ സ്വദേശി പിടിയിൽ.

മധ്യവയസ്കനെ മർദ്ധിച്ചു പണം കവർന്ന കിളിമാനൂർ സ്വദേശി പിടിയിൽ. വക്കം പണയിൽകടവിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം.

കിളിമാനൂർ അടയമൺ, ചെമ്പകശ്ശേരി അരുൺ നിവാസിൽ അപ്പുണ്ണിയെന്ന 31 കാരൻ അരുൺരാജ് ആണ് കടക്കാവൂർ പോലീസിന്റെ പിടിയിലായത്.
വക്കം എസ് എൻ ജംഗ്ഷനിൽ നളിനാക്ഷൻ എന്നയാളെയാണ് മർദിച്ച് അവശനാക്കി പണം കവർന്നതായി കടയ്ക്കാവൂർ പോലീസിന് പരാതി ലഭിച്ചത്.

വക്കം പണയിൽ കടവ് പലാസോ ഹോട്ടലിന് സമീപത്ത് നിന്ന് മധ്യ വയസ്കനെ പിന്തുടർന്ന പ്രതി വഴിയിൽ വച്ച് തടഞ്ഞു നിർത്തിയതിനു ശേഷം തന്റെ കയ്യിൽ വിദേശ പണം ഉണ്ടെന്നും അത് മാറ്റി ഇന്ത്യൻ രൂപയാക്കണം എന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതീക്കൊപ്പം പോയ നാളിനാക്ഷനെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി മർദ്ധിച്ച് പണം കവരുകയായിരുന്നു.
തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട പ്രതി കവലയൂരിൽ എത്തി ഇന്ധനം തീർന്ന തന്റെ ഇരുചക്ര വാഹനം വഴിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

ആറ്റിങ്ങൽ വിവിധ ബാറുകളിൽ മദ്യപിച്ച പ്രതി ശേഷം ഇപ്പോൾ താമസിക്കുന്ന കടക്കാവൂരിലെ വസതിയിലെത്തിയപ്പോഴായിരുന്നു കടയ്ക്കാവൂർ പോലിസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES