മുതലപ്പൊഴി ഹാർബർ വാർഫ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നു. നാല് വർഷം മുൻപ് തുറന്നുകൊടുത്ത കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളിയാണ് അടർന്നു വീണത്.
പെരുമാതുറ ഭാഗത്തെ വാർഫിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റാണ് നിലവിൽ അടർന്നു വീഴുന്ന അവസ്ഥയിലുള്ളത്. ഇത്, വാർഫ് ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്.
നിലവിൽ, പല ഭാഗങ്ങളിലും ഉള്ളിലെ സ്റ്റീൽ ദ്രവിച്ച് കോൺക്രീറ്റ് പാളികളായി സ്റ്റീൽ കമ്പികളിൽ നിന്നും വേറിട്ട് ഉന്തി നിൽക്കുന്ന അവസ്ഥയിലാണ്, ഇതാണ് പാളികളാണ് അടർന്നു വീണുകൊണ്ടിരിക്കുന്നത്.
2020 ജൂൺ 3 നാണ് അഞ്ചുതെങ്ങ് താഴമ്പള്ളി – പെരുമാതുറ ഭാഗങ്ങളിൽ നിർമ്മാണം പൂർത്തിയാക്കി വാർഫ്കൾ (ലേലപ്പുര) മത്സ്യത്തൊഴിലാളികൾക്കായ് തുറന്നുകൊടുത്തത്. അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയാണ് കെട്ടിടങ്ങളുടെ ഉൽഘാടന കർമ്മംമുതലപ്പൊഴി ഹാർബർ വാർഫ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നു.
മുതലപ്പൊഴി ഹാർബർ വാർഫ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നു. നാല് വർഷം മുൻപ് തുറന്നുകൊടുത്ത കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളിയാണ് അടർന്നു വീണത്.
പെരുമാതുറ ഭാഗത്തെ വാർഫിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റാണ് നിലവിൽ അടർന്നു വീഴുന്ന അവസ്ഥയിലുള്ളത്. ഇത്, വാർഫ് ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്.
നിലവിൽ, പല ഭാഗങ്ങളിലും ഉള്ളിലെ സ്റ്റീൽ ദ്രവിച്ച് കോൺക്രീറ്റ് പാളികളായി സ്റ്റീൽ കമ്പികളിൽ നിന്നും വേറിട്ട് ഉന്തി നിൽക്കുന്ന അവസ്ഥയിലാണ്, ഇതാണ് പാളികളാണ് അടർന്നു വീണുകൊണ്ടിരിക്കുന്നത്.
2020 ജൂൺ 3 നാണ് അഞ്ചുതെങ്ങ് താഴമ്പള്ളി – പെരുമാതുറ ഭാഗങ്ങളിൽ നിർമ്മാണം പൂർത്തിയാക്കി വാർഫ്കൾ (ലേലപ്പുര) മത്സ്യത്തൊഴിലാളികൾക്കായ് തുറന്നുകൊടുത്തത്. അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയാണ് കെട്ടിടങ്ങളുടെ ഉൽഘാടന കർമ്മം നിർവ്വഹിച്ചത്.
നിർമ്മാണം പൂർത്തിയാക്കി 4 വർഷം തികയും മുൻപ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികളായ് അടർന്നു വീഴുന്നതിലൂടെ നിർമ്മാണത്തിലെ അഴിമതിയാണ് വെളിച്ചത്ത് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.