പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര പരിഗണനാ പട്ടികയിൽ.
നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണനയങ്ങൾ രാജ്യത്തെ സമ്പന്നവും ശക്തവും ആക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി വിശ്വസ്തനായ നേതാവാണെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ അതു അർഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

