കഠിനംകുളത്ത് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി രണ്ടുപേർ പോലീസ് പിടിയിലായി. കഠിനംകുളം കണിയാപുരം പാർവ്വതീ പുത്തനാറിന് സമീപത്ത് നിന്നാണ് ഇവരെ ആയുധങ്ങളുമായി പിടികൂടിയത്.
തോക്ക് ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് കഠിനംകുളം പോലീസിൻ്റെ പിടിയിലായി.
പിടിയിലായവർ വർക്കല, സ്വദേശികളാണെന്നാണ് സൂചന. ചാന്നാങ്കര സ്വദേശിയായ പ്രതി ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇയാളെ പിടികൂടാനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
ഇന്നലെ രാത്രി 11 മണിയോടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കേറ്റവും അടിപിടിക്കുമിടയിലാണ് തോക്കും മാരാകായുധങ്ങളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് എത്തി രണ്ട് പേരെ പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു.

