മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിന് കൊണ്ടുവന്ന രണ്ട് ബാർജുകൾ കേടായി പൊഴിയിൽ രണ്ടു മാസമായി അപകടകരമായി കിടക്കുന്ന സാഹചര്യത്തിൽ പൊഴിമുഖത്ത് എത്രയും വേഗം അവിടെ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടി എടുക്കുക, ഹാർബറിൽ ടോയ്ലറ്റ് സംവിധാനങ്ങൾ എത്രയും പെട്ടെന്ന് ഒരുക്കുക, പൊഴിമുഖത്ത് വെളിച്ചക്കുറവ് പരിഹരിക്കുക, ഹാർബർ റോഡുകൾ എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധിച്ചത്. ഉപരോധ സമരത്തെ തുടർന്ന് രണ്ടാഴ്ച്ചക്കകം മേൽപറഞ്ഞ ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയറിംഗ് ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.
ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി എസ് അനൂപ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സുനിൽ പെരുമാതുറ, മോനി ശാർക്കര, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പുതുക്കിരി പ്രസന്നൻ പഞ്ചായത്തംഗം മനുമോൻ ഐഎൻടിയുസി നേതാക്കളായ ജോയി താഴം പള്ളി തൗഫീഖ് പെരുമാതുറ, എസ്.സുജിൻ രാജ് എന്നിവർ നേതൃത്വം നൽകി.