Wednesday, August 28, 2024
HomePERUMATHURAമുതലപ്പൊഴി ഹാർബർ എ ഇ ഇ ഓഫീസ് മുസ്‌ലിം ലീഗ് പ്രവർത്തകർ ഉപരോധിച്ചു.

മുതലപ്പൊഴി ഹാർബർ എ ഇ ഇ ഓഫീസ് മുസ്‌ലിം ലീഗ് പ്രവർത്തകർ ഉപരോധിച്ചു.

ചിറയിൻകീഴ് : മുതലപ്പൊഴിയെ ഇനിയും മരണപ്പൊഴിയാക്കരുത് എന്നാവിശ്യപ്പെട്ട് മുതലപ്പൊഴി ഹാർബർ അസിഡൻ്റ് എക്സിക്യൂട്ടീവ് എൻജീനിയറുടെ ഓഫീസ് മുസ് ലിം ലീഗ് പ്രവർത്തകർ ഉപരോധിച്ചു.

മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. മുതലപ്പൊഴിയിൽ ഡ്രഡ്ജ്ജറെത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുക, രക്ഷാപ്രവർത്തനങ്ങൾക്ക് സ്ഥിരം സംവിധാനമൊരുക്കുക, സി ഡബ്ല്യു പി ആർ എസ് നടത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് മത്സ്യതൊഴിലാളികളുമായി ചർച്ച നടത്തുക, അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച മാസ്റ്റർ പ്ലാൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുക, അദാനി പൊളിച്ച പുലിമുട്ട് പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ഉപരോധ സമരം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രൊഫ തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പെരുമാതുറ മേഖലാ പ്രസിഡൻ്റ് എം എസ് കമാലുദ്ദീൻ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, മണ്ഡലം പ്രസിഡൻ്റ് ചാന്നാങ്കര എം.പി കുഞ്ഞ്, ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, കടവിളാകം കബീർ പെരുമാതുറ ഷാഫി, ഫസിൽ ഹഖ് , സജീബ് പുതുക്കുറിച്ചി, മുനീർ കൂരവിള, തൗഫീഖ്, നവാസ് മാടൻവിള, സിയാദ്, ഫൈസൽ കിഴുവിലം, അൻസർ പെരുമാതുറ , അഷ്റഫ് മാടൻവിള, തുടങ്ങിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES