Saturday, August 31, 2024
HomeANCHUTHENGUയാത്രക്കാർക്ക് ഭീഷണിയായ മീരാൻകടവ് റോഡിലെ പടുകുഴി മൂടി.

യാത്രക്കാർക്ക് ഭീഷണിയായ മീരാൻകടവ് റോഡിലെ പടുകുഴി മൂടി.

യാത്രക്കാർക്ക് ഭീഷണിയായ മീരാൻകടവ് റോഡിലെ പടുകുഴി മൂടി. ഇരുചക്ര വാഹന യാത്രികർക്ക് അപകട ഭീഷണിയുയർത്തി അഞ്ചുതെങ്ങ് മീരാൻകടവ് റോഡിന്റെ നടുവിലായ് രൂപപ്പെട്ട പടുകുഴിയാണ് ഇന്ന് രാവിലെയോടെ അധികൃതർ മൂടിയത്.

കടയ്ക്കാവൂർ ഭാഗത്തുനിന്നും മീരാൻകടവ് പാലത്തിലൂടെ അഞ്ചുതെങ്ങിലേക്ക് കടക്കുന്ന ഭാഗത്താണ് മാസങ്ങളായി ഇരുചക്ര വാഹന യാത്രികരുടെ ജീവന് ഭീഷണി ഉയർത്തിക്കൊണ്ട് റോഡിന്റെ നടുവിലായ് രൂപപ്പെട്ട കുഴികളാണ് അധികൃതർ കോൺക്രീറ്റ് ചെയ്ത് മൂടിയത്.

കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുവാനായ്‌ വാട്ടർ അതൊറിറ്റി റോഡിന്റെ നടുവിലൂടെ തയ്യാറാക്കിയ കുഴിയാണ് പൈപ്പ് സ്ഥാപിച്ചതിനുശേഷം കൃത്യമായ രീതിയിൽ മൂടാത്തതിനെ തുടർന്ന് യാത്രക്കാർക്ക് ഭീഷണി ഉയർത്തിയിരുന്നത്.

ഇത് അഞ്ചുതെങ്ങ് വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. തുടർന്ന് മുഖ്യധാര മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും അധികൃതരുടെ ശ്രദ്ധിൽ എത്തുകയുമായിരുന്നു.

തുടർന്നാണ് ഇന്ന് രാവിലെയോടെ കുഴിമൂടി റോഡ് ഗതാഗതയോഗ്യമാക്കുവാനുള്ള തീരുമാനം കൈക്കൊള്ളുവാൻ അധികൃതർക്ക് പ്രേരണയായത്.

അധികൃതരുടെ അനാസ്ഥയിൽ രൂപപ്പെട്ട ഈ പടുകുഴിയിൽ വീണ് ഇതിനോടകം നിരവധി യാത്രികർക്ക് പരുക്ക് ഏൽക്കുകയും വാഹനങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES