അഞ്ചുതെങ്ങ് കോവിൽ ത്തോട്ടത്തിൽ രണ്ടംഗസംഘം യുവാവിനെ വെട്ടിപരിക്കേല്പിച്ച സംഭവത്തിൽ പ്രതികൾക്കായ് തിരച്ചിൽ ഊർജ്ജിതമാക്കി അഞ്ചുതെങ്ങ് പോലീസ്.
അഞ്ചുതെങ്ങ് കായിക്കര ചന്ദ്രനിവാസിൽ അരുൺ ചന്ദിനെ കഴിഞ്ഞ ദിവസം ഗുരുതരമായ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്കായാണ് തിരച്ചിൽ ശക്തമാക്കിയത്. മേഖലയിലെ സിസിടിവി കേന്ദ്രീകരിച്ചു കൊണ്ടാണ് അന്ന്വേഷണം ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രി അഞ്ചുതെങ്ങ് കോവിൽത്തോട്ടം ആദിത്യ ഹോട്ടലിന് സമീപത്തായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന അരുണിനെ ബൈക്കിൽ ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ രണ്ടുപേർ മാരകായുധങ്ങൾ ഉപയോഗിച്ച് കഴുത്തിൽവെ ട്ടുകയും തോൾ എല്ലിന് പരിക്ക് ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ അരുൺചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് വിദ്ഗ്ദ്ധ ചികിത്സയ്ക്കായ് എസ്പി ഫോർട്ട് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.